നാറാത്ത്:-നാറാത്ത് ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ എസ് സി വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ കെ എൻ മുസ്തഫ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ ഷാജി വി വി, എ ശരത് തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ചെറുവാക്കര ഗവ: വെൽഫെയർ എൽപി സ്കൂൾ HM പി അജിത സ്വാഗതവും ശ്രീഷൻ ഇ കെ നന്ദിയും പറഞ്ഞു.