പൂക്കോയ തങ്ങൾ ഹോസ്പിസ് ആംബുലൻസ് ഫണ്ട് ഏറ്റുവാങ്ങി


പള്ളിപ്പറമ്പ് :- കൊളച്ചേരി മേഖലാ പൂക്കോയ തങ്ങൾ ഹോസ്പിസിന് കമ്പിൽ മലപ്പിൽ മൊയ്തീൻ ഹാജി സ്പോൺസർ ചെയ്യുന്ന ആംബുലൻസിന്റെ ഫണ്ട് മകൻ ഹാഫിസ് മാജിദ് ഫൈസിയിൽ നിന്നും മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി ഏറ്റുവാങ്ങി . ചടങ്ങിൽ കൊളച്ചേരി മേഖലാ പൂക്കോയ തങ്ങൾ ഹോസ്പിസ് പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ അദ്ധ്യക്ഷത വഹിച്ചു

 മലപ്പിൽ മൊയ്തീൻ ഹാജി കമ്പിൽ, ടി.വി ഹസൈനാർ മാസ്റ്റർ , എം അബ്ദുൽ അസീസ് ഹാജി, ആറ്റക്കോയ തങ്ങൾ, നവാബ് യഹ്‌യ, ഹംസ മൗലവി പള്ളിപ്പറമ്പ്, സൈനുദ്ധീൻ ചേലേരി, കെ കെ എം ബഷീർ മാസ്റ്റർ, വി.പി. അബ്ദുൽ സമദ് , കെ മുഹമ്മദ് കുട്ടി ഹാജി, മൻസൂർ പാമ്പുരുത്തി, യൂസുഫ് കമ്പിൽ, ശംസുദ്ധീൻ വേശാല, പി.പി താജുദ്ധീൻ സംബന്ധിച്ചു. മേഖലാ ട്രഷറർ അഹ്മദ് തേർലായി സ്വാഗതവും, സെക്രട്ടറി ഹാഷിം മാസ്റ്റർ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.




Previous Post Next Post