കൊളച്ചേരി:-നൂഞ്ഞേരി കോളനിയിലെ കിണറുകൾ പുനർനിർമ്മിക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി.ജില്ല വൈസ് പ്രസിഡന്റ് പള്ളിപ്രം പ്രസന്നൻ ഉദ്ഘാടനം ചെയ്തു.വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് എംവി, സെക്രട്ടറി നിഷ്താർ കെ. കെ., ദാസൻ നൂഞ്ഞേരി തുടങ്ങിയവർ നേതൃത്വം നൽകി..ധർണക്ക് ശേഷം പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി.
4 വർഷമായി തകർന്ന് കിടക്കുന്ന 2 കിണറുകളും ഈ വേനൽക്കാലത്ത് തന്നെ പുനർനിർമ്മിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു