മുല്ലക്കൊടി CRC വായനശാലയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും നാടക ഫെസ്റ്റ് സപ്ലിമെൻ്റ് പ്രകാശനവും നടത്തി


മയ്യിൽ :-  മുല്ലക്കൊടി സി ആർ സി വായനശാലയുടെ ആഭിമുഖ്യത്തിൽ ആദ്യ കാല പ്രവർത്തകരായ കെ.സി.ആർ. മാസ്റ്റർ, കെ.സി. മാധവൻ എന്നിവരുടെ അനുസ്മരണവും സി.ആർ.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നാടക ഫെസ്റ്റിൻ്റെ ഭാഗമായി തയ്യാറാക്കിയ സപ്ലിമെന്റിൻ്റെ പ്രകാശനവും പഴയ കാല നാടക പ്രവർത്തകർക്കുള്ള ആദരവും വായനശാലാ പ്രസിഡണ്ട് പി.ബാലന്റെ അധ്യക്ഷതയിൽ സി.പി.ഐ.(എം) മയ്യിൽ ഏരിയാ സെക്രട്ടരി എൻ.അനിൽകുമാർ നിർവ്വഹിച്ചു.

 മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ടി .രാമചന്ദ്രൻ അനുസ്മരണഭാഷണം നടത്തി. .ടി.പി. മനോഹരൻ , എം .അസൈനാർ, പി.പത്മനാഭൻ ,പി.മുകുന്ദൻ ,കെ.ദാമോദരൻ,പി .വി .രാജേന്ദ്രൻ , പി.പി.ഷൈമ, ബാലൻ മുണ്ടോട്ട് , എം. രമേശൻ മാസ്റ്റർ, ഐ.വി. സജീവൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടരി കെ.സി. മഹേശൻ മാസ്റ്റർ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ കെ. ഉത്തമൻ നന്ദിയും പറഞ്ഞു.

Previous Post Next Post