പള്ളിപ്പറമ്പ :- കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പിസ് പ്രവർത്തന ഫണ്ടിലേക്കായി ശേഖരിക്കുന്ന ആക്രി ചലഞ്ചിന് തുടക്കമായി ഇന്ന് കാലത്ത് പാമ്പുരുത്തിയിൽ കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം അബ്ദുൽ അസീസ് ഹാജിയുടെ വീട്ടിൽനിന്നുള്ള പാഴ് വസ്തുക്കൾ ശേഖരിച്ചാണ് ചലഞ്ച് ആരംഭിച്ചത്
മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, പി ടി എച്ച് പാമ്പുരുത്തി ശാഖ കോ- ഓർഡിനേറ്റർ കെസി മുഹമ്മദ് കുഞ്ഞി, ശാഖാ യൂത്ത് ലീഗ് സെക്രട്ടറി എം മുഹമ്മദലി, പി.ടി.എച്ച് വളണ്ടിയർ വി.ടി മുസ്തഫ ആദം, മാങ്കടവ് അൽ ബിർ റ് പ്രീ സ്കൂൾ പ്രിൻസിപ്പാൾ എൻ പി റഫീന ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി
കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ പഞ്ചായത്തുകളിൽ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്. എഫ്, വനിതാ ലീഗ് പ്രവർത്തകരും, പി.ടി.എച്ച് വളണ്ടിയർമാരും ഇന്ന് ഗൃഹ സന്ദർശനം നടത്തി പാഴ് വസ്തുക്കൾ ശേഖരിച്ച് ആക്രി ചലഞ്ചിൽ പങ്കാളികളാവും