പാപ്പിനിശ്ശേരി:- ജില്ലയിൽ നടപ്പിലാക്കുന്ന 'ചങ്ങാതി' മറുനാടൻ തൊഴിലാളി സാക്ഷരതാ പരിപാടിയുടെ ഭാഗമായി പഠിതാക്കളുടെ സംഗമവും മെഡിക്കൽ ക്യാമ്പും നടത്തി.പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ കെ. ശോഭന അധ്യക്ഷയായി.
ജില്ലാ സാക്ഷരതാ മിഷൻ അസി. കോ-ഓർഡിനേറ്റർ ടി.വി. ശ്രീജൻ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് അംഗങ്ങളായ പി. പ്രസന്ന, സി.എച്ച്. അബ്ദുൾ സലാം, ജില്ലാ പഞ്ചായത്ത് മൈഗ്രന്റ് സുരക്ഷ പ്രോജക്ട് മാനേജർ പി. രാജാമണി, പി.വി. അജിത എന്നിവർ സംസാരിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. ശ്രീനിവാസൻ, ജില്ലാ പഞ്ചായത്ത് മൈഗ്രന്റ് സുരക്ഷ കൗൺസിലർ അഡ്നോൾഡ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.