ആശാ ശരത്തും നടൻ ബൈജുവും സൂര്യ കൃഷ്ണമൂർത്തിയും ഇന്ന് മയ്യിൽ അരങ്ങുത്സവത്തിൽ

 


മയ്യിൽ:-കേരള സർക്കാർ സാംസ്കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും ചേർന്ന് സംഘടിപ്പിക്കുന്ന മയ്യിലിന്റെ സ്വന്തം ഉത്സവമായ അരങ്ങുത്സവത്തിന്റെ ആറാം ദിനമായ ഞായറാഴ്ച സിനിമ താരം ആശ ശരത്തും സംഘവും അവതരിപ്പിക്കുന്ന 'ആശാനടനം' അരങ്ങേറും. സാംസ്കാരിക സമ്മേളനം സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും. സജീവ് ജോസഫ് എംഎൽഎ, ഫോക്ക്ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, കെസിസിപിഎൽ ചെയർമാൻ ടി വി രാജേഷ്, കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ എന്നിവർ അതിഥികളായെത്തും.

Previous Post Next Post