സോൾ ഓഫ് ഫോക്കുമായി അതുൽ നറുകരയും സംഘവും ഇന്ന് മയ്യിൽ അരങ്ങുത്സവ വേദിയിൽ

 


മയ്യിൽ:-കേരള സർക്കാർ സാംസ്കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും ചേർന്ന് സംഘടിപ്പിക്കുന്ന മയ്യിലിന്റെ സ്വന്തം ഉത്സവമായ അരങ്ങുത്സവത്തിന്റെ അഞ്ചാം ദിനമായ ഇന്ന് 'പാലാപ്പള്ളി' ഫെയിം അതുൽ നറുകര നയിക്കുന്ന 'സോൾ ഓഫ് ഫോക്ക്' അവതരിപ്പിക്കുന്ന നാടൻ പട്ടുകൾ അരങ്ങേറും.  സാംസ്കാരിക സമ്മേളനം ധനകാര്യ വകുപ്പ്‌ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നിയമസഭ സ്പീക്കർ എ എൻ ഷംസീർ, കെ വി സുമേഷ് എം എൽ എ, ക്ഷേത്രകലാ അക്കാദമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ‌ എന്നിവർ അതിഥികളായെത്തും.

Previous Post Next Post