കമ്പിൽ :- സംഘമിത്ര വായനശാല & ഗ്രന്ഥാലയം 15 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി വനിതാവേദി പ്രവർത്തകർ പോസ്റ്റർ പ്രചരണം നടത്തി.
ഏപ്രിൽ 8 ന് ചെറുക്കുന്നിൽ പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന വാർഷികാഘോഷം സാംസ്കാരിക പ്രവർത്തകൻ വി.പി ഭാസ്കരൻ (UK ) ഉദ്ഘാടനം ചെയ്യും.രാധാകൃഷ്ണൻ മാണിക്കോത്ത് ആദരം നടത്തും.തുടർന്ന് നൃത്ത മാലിക അരങ്ങേറും.നൃത്ത മാലികയിൽ പരിപാടികൾ അവതരിപ്പിക്കാൻ കലാകാരന്മാർക്ക് അവസരം നൽകും
പോസ്റ്റർ പ്രചരണത്തിന് സീത എൻ. രഹ്ന സ്മിജിൽ , ടി.കെ ഇന്ദിര തുടങ്ങിയവർ നേതൃത്വം നൽകി