മാധവൻ പുറച്ചേരിയുടെ`അമ്മയുടെ ഓർമ്മപ്പുസ്തകം ' എന്ന കൃതിയെകുറിച്ചുള്ള പുസ്തകാസ്വാദനം മാർച്ച് അഞ്ചിന് നണിയൂർ ഭാരതീയ മന്ദിരത്തിൽ

 


കരിങ്കൽക്കുഴി :- മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മാധവൻ പുറച്ചേരിയുടെ`അമ്മയുടെ ഓർമ്മപ്പുസ്തകം 'എന്ന കൃതി  യെകുറിച്ച് പുസ്തകാസ്വാദനം നടത്തുന്നു.

 യുവകലാസാഹിതി  മയ്യിൽ  മണ്ഡലം  കമ്മറ്റി മാർച്ച് അഞ്ചാം തീയ്യതി ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക്  നണിയൂർ ഭാരതീയ മന്ദിരത്തിൽ വച്ചു സംഘടിപ്പിക്കുന്ന  പരിപാടിയിൽ പ്രശസ്ത എഴുത്തുകാരൻ വി.എസ് . അനിൽകുമാർ  അവതരണ ഭാഷണം നടത്തും  .ജോയ് .കെ. ജോസഫ്,വി.വി. ശ്രീനിവാസൻ, പ്രേമകുമാരി ടീച്ചർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കും.  തുടർന്ന് സദസ്സിന്റെ പ്രതികരണവും ,മാധവൻ പുറച്ചേരിയുടെ മറുമൊഴി ഭാഷണവും നടത്തും.

Previous Post Next Post