മയ്യിൽ :- കേരള സർക്കാർ സാംസ്കാരിക വകുപ്പും ജനസംസ്കൃതി മയ്യിലും ചേർന്ന് സംഘടിപ്പിക്കുന്ന മയ്യിലിന്റെ സ്വന്തം ഉത്സവമായ അരങ്ങുത്സവത്തിന്റെ എട്ടാം ദിനമായ ചൊവ്വാഴ്ച സംഗീത നാടക അക്കാദമിക്കുവേണ്ടി തിയേറ്റർ ഇന്ത്യ 'നവോത്ഥാനം' മൾട്ടിമീഡിയ ഡിജിറ്റൽ തിയേറ്റർ അവതരിപ്പിക്കും.
സാംസ്കാരിക സമ്മേളനം മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ,സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി എന്നിവർ അതിഥികളാകും.