മയ്യിൽ അരങ്ങുത്സവം കൊടിയിറങ്ങി

 



 

മയ്യിൽ :-മയ്യിലിന്റെ അരങ്ങിൽ ഉത്സവ ലഹരിയുടെ നല്ല നിമിഷങ്ങൾ പകർന്ന അരങ്ങുത്സവത്തിന് സമാപനമായി. വ്യത്യസ്തമായ അവതരണങ്ങളുമായി ജനഹൃദയങ്ങളിലേക്ക് പടർന്ന അരങ്ങുത്സവം വേറിട്ടതായി. ഒമ്പത് നാൾ നീണ്ടുനിന്ന പരിപാടിയിൽ  കേരളാ സർക്കാർ സാംസ്‌കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും ചേർന്ന് സംഘടിപ്പിച്ച അരങ്ങുത്സവം മയ്യിലിന്റെ സ്വന്തം ഉത്സവം പുതുഅനുഭവം സമ്മാനിച്ചു. സമാപനദിവസം പ്രശസ്ത ഗായകൻ ഇഷാൻ ദേവും സംഘവും അവതരിപ്പിച്ച മ്യൂസിക്കൽ നൈറ്റും ആദിൽ അത്തുവും സംഘവും അവതരിപ്പിച്ച ഇശൽരാവും അരങ്ങേറി. 

അരങ്ങിൽ ഒഴുകിയെത്തിയ  ആയിരങ്ങളെ ഇകക്കിമറിച്ച പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. സാംസ്‌കാരിക സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു. എ എ റഹീം എംപി വിശിഷ്ടാതിഥിയായി.ചടങ്ങിൽ വനിതാദിന പുരസ്‌കാരം സിനിമാ താരവും സംരഭകയുമായ പൂർണിമ ഇന്ദ്രജിത്തിന് സമർപ്പിച്ചു.പത്മശ്രീ എസ്ആർഡി പ്രസാദ്, പ്രശസ്ത യൂട്യുബർ കെ എൽ ബ്രോ ബിജു റിത്വിക്, വൈഖരി സാവൻ, സി പി രാജീവൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 

അരങ്ങു ത്സവം അടുത്ത എഡിഷന്റെ ലോഗോ പൂർണ്ണിമ ഇന്ദ്രജിത്ത് പ്രകാശിപ്പിച്ചു. ചടങ്ങിൽ സംഘാടക സമിതി വൈസ് ചെയർമാൻ എൻ അനിൽകുമാർ അധ്യക്ഷനായി. വി വി മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ കെ.സി ഹരികൃഷ്ണൻ സ്വാഗതവും സി.ശ്രീജിത്ത് നന്ദിയും പറഞ്ഞു.




 


 



Previous Post Next Post