കുറുമാത്തൂർ സമ്പൂർണ ഡിജിറ്റൽ പഞ്ചായത്ത്

 



തളിപ്പറമ്പ്:- കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്തിൽ സമ്പൂർണ ഡിജിെറ്റെസ്ഡ് പേയ്‌മെന്റ് സംവിധാനമായി. സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.

ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് മുഖേന വിവിധ സേവനങ്ങൾക്കുള്ള പണമടയ്ക്കാം. ക്യൂ.ആർ. കോഡ് വഴിയും സൗകര്യങ്ങളുപയോഗിക്കാം. ഡിജിറ്റൽ സേവനങ്ങളുടെ ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ടി.ജെ.അരുൺ നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പാച്ചേനി രാജീവൻ, എം.പി.വിനോദ്കുമാർ, പി.ആർ.ബാബുലാൽ, പ്രസീത എന്നിവർ സംസാരിച്ചു.

Previous Post Next Post