കൊളച്ചേരി :- പിണറായി സർക്കാർ ബജറ്റിലൂടെ പ്രഖ്യാപിച്ച ജനദ്രോഹ നികുതികൾ പ്രാബല്യത്തിൽ വരുന്ന ഏപ്രിൽ ഒന്നായ നാളെ ശനിയാഴ്ച്ച യുഡിഎഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിദിനം ആചരിക്കും
സമര പരിപാടിയുടെ ഭാഗമായി ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് കൊളച്ചേരി മുക്കിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധ ജാഥയിൽ കറുത്ത ബാഡ്ജ് ധരിച്ചും, പ്ലക്കാർഡ്, കറുത്ത പതാക ഏന്തിയും, പന്തം കൊളുത്തിയും പ്രതിഷേധം പ്രകടിപ്പിക്കും ജാഥ കമ്പിൽ ടൗണിൽ സമാപിക്കും
ഇതു സംബന്ധമായി ചേർന്ന കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് ഉന്നതാധികാരസമിതി യോഗം ജില്ലാ കൺവീനർ അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് ചെയർമാൻ കെ.എം ശിവദാസൻ ആദ്ധ്യക്ഷത വഹിച്ചു. മുസ്തഫ കോടിപ്പോയിൽ, എം.അബ്ദുൽ അസീസ്, കെ.പി അബ്ദുൽ മജീദ്, മൻസൂർ പാമ്പുരുത്തി , എം അനന്തൻ മാസ്റ്റർ, പി.പി.സി മുഹമ്മദ് കുഞ്ഞി, കെ പി അബ്ദുൽസലാം, കെ ബാലസുബ്രഹ്മണ്യൻ , എം വി പ്രേമാനന്ദൻ ,കെ താഹിറ, എൽ നിസാർ, എം കെ സുകുമാരൻ, ദാമോദരൻ കൊയിലേരിയൻ, കെ.പി മുസ്തഫ സംസാരിച്ചു.