കണ്ണാടിപ്പറമ്പ് എൽ.പി സ്കൂളിൽ വാർഷികാഘോഷം നടത്തി


കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് എൽ.പി.സ്കൂൾ 98ാം വാർഷികാഘോഷവും എൻഡോവ്മെന്റ് വിതരണവും സർഗോത്സവം 2023 കണ്ണാടിപ്പറമ്പ് എൽ.പി സ്കൂളിൽ കണ്ണൂർ ഡി.പി.ഒ രമേശൻ കടൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും നാറാത്ത് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ കാണിചന്ദ്രൻ അദ്ധ്യക്ഷനായി.

കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണം ഡി.പി. ഒ രമേശൻ കടൂർ നിർവ്വഹിച്ചു. ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥിയും എഴുത്തുകാരനും അധ്യാപകനുമായ സത്യരാജൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. രമ്യാ രാജൻ സ്കൂൾ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ വാട്ട്സ് അപ്പ് കൂട്ടായ്മയുടെ ക്യൂർ ആർ പ്രകാശനം നാറാത്ത് പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ നരിക്കാടൻ അജിത നിർവ്വഹിച്ചു. ചടങ്ങിൽ നരിക്കാടൻ അജിത,കണ്ണാടിപ്പറമ്പ് സഹകരണ ബേങ്ക് പ്രസിഡന്റ് ഇ.ഗംഗാധരൻ ,കണ്ണാടിപ്പറമ്പ് വനിതാ സഹകരണ സംഘം സെക്രട്ടറി മീന, സ്കൂൾ മാനേജർ പ്രതിനിധി ശ്രീലത ,സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ ഏറൻ ബാബു പി.ടി.എ പ്രസിഡന്റ് കൊടുവള്ളി ബിജു, മദർ പി.ടി.എ പ്രസിഡന്റ് മഞ്ജു സുധീഷ് , പി.ടി.എ.വൈസ്പ്രസിഡന്റ് കസ്തൂരി സതീശൻ മുൻ പി.ടി.എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി പാറപ്രം , പൂർവ്വ വിദ്യാർത്ഥി കെ.വി. ബിജു എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ എൽ.എസ്.എസ്. സ്കോളർഷിപ്പ് , അൽ മാഹിർ അറബിക്ക് സ്കോളർഷിപ്പ് , പ്രീ പ്രൈമറി ഓൾ ഇന്ത്യ ടാലന്റ് എക്സാം എന്നിവയിൽ വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. 

സർഗോത്സവത്തോടനുബന്ധിച്ച് രണ്ടാം ക്ലാസ് വിദ്യാർത്ഥി സിദ്ധു വരച്ച ചിത്ര പ്രദർശനം 'സിദ്ധുവിന്റെ വരകൾ' സംഘടിപ്പിച്ചു. ചടങ്ങിൽ രണ്ടാം വിദ്യാർത്ഥികൾ അവതരിപ്പിച്ച 'ദ ജംഗിൾ ഫൈറ്റ്' നാടകവും പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത നാടക കലാകാരനുമായ മൊടത്തി നാരായണൻ അവതരിപ്പിച്ച ഏകാംഗ നാടകം പാവം പപ്പൻ ഒരു പാഠം അഥവാ പിരാന്ത് ' എന്ന നാടകവും അരങ്ങേറി തുടർന്ന് കുട്ടികൾ സ്കീറ്റ് കുട്ടികളുടെ വിവിധ കലാപരിപാടികളും നൃത്തനൃത്യങ്ങളും മദർ പി.ടി.എ അംഗങ്ങൾ അവതരിപ്പിച്ച അമ്മക്കൊട്ട് കൈകൊട്ടി കളിയും അരങ്ങേറി .മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ ഏറൻ ബാബു സമ്മാനങ്ങൾ വിതരണം ചെയ്തു.പ്രധാന അധ്യാപിക പി.ശോഭ സ്വാഗതവും കൺവീനർ കെ.വി നിഷ ചടങ്ങിന് നന്ദിയും പറഞ്ഞു.

Previous Post Next Post