കൊളച്ചേരി ശ്രീ വേട്ടക്കൊരു മകൻ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച സരസ്വതീ മണ്ഡപം ഉദ്ഘാടനം ചെയ്തു


കൊളച്ചേരി :- 
കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച സരസ്വതീ മണ്ഡപത്തിന്റെ സമർപ്പണം തറവാട്ടിലെ മുതിർന്ന കാർണവർ സി ഒ നാരായണൻ നമ്പ്യാർ നിർവ്വഹിച്ചു.

 ക്ഷേത്രം പ്രസിഡണ്ട് സി.ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. സി ഒ സജീവ് കുമാർ , ഒ ദേവി, വി പി സ്വപ്ന, സി ഒ കുഞ്ഞിക്കണ്ണൻ, ടി പി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് മാതൃ സമിതിയുടെ നേതൃത്വത്തിൽ നാരായണീയ പാരായണവും നടത്തി.







Previous Post Next Post