കമ്പിൽ :- കൊളച്ചേരി നാടക സംഘം ലോക നാടക ദിനം ആഘോഷിച്ചു. . പ്രശസ്ത നാടക പ്രവർത്തകൻ ഹരിദാസ് ചെറുകുന്നിനെ ആദരിച്ചു.എഴുത്ത്കാരൻ നാരായണൻ കാവുംമ്പായി പൊന്നാടയണിച്ചു.
ശ്രീധരൻ സംഘമിത്ര അധ്യക്ഷനായി. ടി.വി വത്സൻ കൊളച്ചേരി, പുഷ്പജൻ മാസ്റ്റർ പാപ്പിനിശേരി , ഏറൻ ബാബു, ശൈലജ തമ്പാൻ, കെ.പി കുഞ്ഞികൃഷ്ണൻ , മനീഷ് സാരംഗി പ്രസംഗിച്ചു.
മൊടപ്പത്തി നാരായണൻ ഏകാപാത്ര നാടകം അവതരിപ്പിച്ചു.സി.എച്ച് സജീവൻ സ്വാഗതവും, അശോകൻ പെരുമാച്ചേരി നന്ദിയും പറഞ്ഞു.