മയ്യിൽ:-കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതക്കുമെതിരായി സിഐടിയു, കർഷക സംഘം, കർഷക തൊഴിലാളി യൂനിയൻ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 5 ന് ഡൽഹിയിൽ നടക്കുന്ന കിസാൻ - മസ്ദൂർ സംഘർഷറാലിയുടെ ഭാഗമായി മയ്യിൽ ലോക്കൽ തല കാൽ നട പ്രചരണ ജാഥ സംഘടിപ്പിച്ചു.
കർഷക സംഘം മയ്യിൽ ഏറിയാ കമ്മറ്റി അംഗം സി രജുകുമാർ നയിച്ച ജാഥ മയ്യിൽ താഴെയിൽ സിഐടിയു ഏറിയാ സെക്രട്ടറി എ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇ പി രാജൻ, പി കെ പ്രഭാകരൻ, എം വി സുമേഷ്, പി കുഞ്ഞിക്കണ്ണൻ, കെ സി ജിതിൻ, എം വി ഓമന , സി കെ ശോഭന എന്നിവർ സംസാരിച്ചു. മയ്യിൽ ടൗണിൽ നടന്ന സമാപന സമ്മേളനം കെ സി മനോജ് ഉദ്ഘാടനം ചെയ്തു.
കോമള ലക്ഷ്മണൻ, എം കെ മോഹനൻ , എ ടി രാമചന്ദ്രൻ, പി പവിത്രൻ , എ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന സമരവളണ്ടിയർ മാർക്ക് യാത്രയയപ്പ് നല്കി.