കൊളച്ചേരി:-കണ്ണൂർ കുടുംബശ്രീ ജില്ലാ മിഷൻ കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ മുട്ടക്കോഴി വിതരണം നടത്തി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു. കുടുംബശ്രീ അംഗങ്ങളുടെ 5 പേരടങ്ങുന്ന 12 ഗ്രൂപ്പുകൾക്ക് ആണ് കോഴിയെ വിതരണം ചെയ്തത്. ഗ്രൂപ്പ് ഒന്നിന് 50 കോഴികളും 90 kg തീറ്റയും വീതമാണ് വിതരണം ചെയ്തത്.