ചട്ടുകപ്പാറ :- DYFI വേശാല മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26ന് വൈകുന്നേരം 6 മണിക്ക് ചട്ടുകപ്പാറ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ച് ജില്ലാതല കമ്പവലി മത്സരം സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ - കെ.ഗണേഷ് കുമാർ, കൺവീനർ സി. നിജിലേഷ്
എ.പി മിഥുൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് പി.ഷിജു അദ്ധ്യക്ഷത വഹിച്ചു. DYFI ബ്ലോക്ക് കമ്മറ്റി അംഗം കെ. ഹൃത്തിക്, കെ.പ്രിയേഷ് കുമാർ, എ.കൃഷ്ണൻ, കെ.ഗണേഷ് കുമാർ, കെ.മധു, എ.ഗിരിധരൻ, കെ.രാമചന്ദ്രൻ ,കെ.വി പ്രതീഷ് എന്നിവർ സംസാരിച്ചു. DYFl മേഖലാ സെക്രട്ടറി സി. നിജിലേഷ് സ്വാഗതം പറഞ്ഞു.
വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു.