സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് KSTA യാത്രയയപ്പ് നൽകി


മയ്യിൽ :- സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപക നേതാക്കളായ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സി.സി വിനോദ് കുമാർ മുൻ ജില്ലാ പ്രസിഡണ്ട് ഇ. കെ വിനോദൻ ജില്ലാ വൈസ് പ്രസിഡണ്ട്മാരായ എം.സി ഷീല, കെ.പി രാധാകൃഷ്ണൻ, കെ. എം ബിബിൻലാൽ ഉൾപ്പെടെയുള്ള അധ്യാപകർക്ക് കെ എസ് ടി എ തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ കമ്മറ്റി യാത്രയപ്പ് നൽകി. മയ്യിൽ ഐ.എം.എൻ.എസ്.ജി.എച്ച് എസ് എസിൽ നടന്ന യാത്രയയപ്പ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സി.മഹേഷ് ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡണ്ട് പി.പ്രദീഷ് അധ്യക്ഷനായി. സമ്മേളനത്തിൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ച സപ്ലിമെൻ്റ് സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റി അംഗം കെ സി സുധീർ പ്രകാശനം ചെയ്തു. അധ്യാപക കലാ കായിക മേള വിജയികൾക്ക് സംസ്ഥാന വൈസ് പ്രസിഡണ്ട് എ കെ ബീന ഉപഹാരങ്ങൾ നൽകി.സംസ്ഥാന കമ്മറ്റി അംഗം കെ സി സുനിൽ ജില്ലാ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ പി പി സുരേഷ് ബാബു ,കെ എസ് സഞ്ജീവ്രാജ്, കെ പി ലീഷീന ജില്ലാ കമ്മറ്റി അംഗങ്ങളായ കെ കെ വിനോദ് കുമാർ, എം.വി.സുനിത എന്നിവർ സംസാരിച്ചു. സബ് ജില്ലാ സെക്രട്ടറി ടി രാജേഷ് സ്വാഗതവും കെ.കെ.പ്രസാദ് നന്ദിയും പറഞ്ഞു.

Previous Post Next Post