കുറ്റ്യാട്ടൂർ: -എട്ടേയാർ കൊളോളം റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ 'MLA യുടെ അപ്പവണ്ടി' സംഘടിപ്പിച്ചു. കെപിസിസി അംഗം അഡ്വ. വി.പി.റഷീദ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂര്‍ അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി അഡ്വ കെ സി ഗണേശൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡന്റ് കെ സത്യൻ, മയ്യിൽ മണ്ഡലം പ്രസിഡന്റ് കെ പി ശശിധരൻ, എന്നിവർ ആശംസയറിയിച്ച് സംസാരിച്ചു. നിയോജക മണ്ഡലം സെക്രട്ടറിമാരായ ഷിജു ആലക്കാടൻ സ്വാഗതവും നൗഫൽ ചെറുവത്തല നന്ദിയും പറഞ്ഞു.