കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് കാരയാപ്പ് ശ്രീ തൊണ്ടച്ചൻ ധർമ്മദൈവസ്ഥാനം കളിയാട്ട മഹോത്സവം ഏപ്രിൽ 25, 26 തീയതികളിൽ നടക്കും.
ഏപ്രിൽ 25 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ദീപാരാധന,6.30 ന് ദൈവത്തിന്റെ തോറ്റം,7 മണിക്ക് ധർമ്മൻ ദൈവത്തിന്റെ വെള്ളാട്ടം എന്നിവ നടക്കും. 8 മണിക്ക് രുദ്രാക്ഷ ചേലേരിമുക്ക് അവതരിപ്പിക്കുന്ന ഫ്യൂഷൻ തിരുവാതിര, മയിൽ പീലി ടീമിന്റെ കൈകൊട്ടിക്കളി എന്നിവ അരങ്ങേറും. തുടർന്ന് മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി. നന്ദകുമാർ, പി. വി കൃഷ്ണൻ എന്നിവരെ അനുമോദിക്കും. രാത്രി 10.30 ന് തൊണ്ടച്ചൻ ദൈവത്തിന്റെ വെള്ളാട്ടം.
ഏപ്രിൽ 26 ബുധനാഴ്ച പുലർച്ചെ 2.30 ന് ധർമ്മദൈവം,5 മണിക്ക് തൊണ്ടച്ചൻ ദൈവം എന്നിവ കെട്ടിയാടും.