കൊളച്ചേരി :- വീട് നിർമ്മാണത്തിനുള്ള പെർമിറ്റ്, അപേക്ഷ ഫീസ് എന്നിവക്കു ഭീമമായ വര്‍ദ്ധവന് ആണ് ഇടത് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത് . അന്യായമായ ഫീസ് വർധനവിലൂടെ സാധരണക്കാരന്റെ വീടെന്ന സ്വപ്നം തകർക്കുന്ന പിണറായി സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് കൊളച്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിലുള്ള സായാഹന ധർണ്ണ ഏപ്രില്‍ 5ന് ബുധനാഴ്ച 4.30 ന് കമ്പിൽ ടൗണിൽ സംഘടിപ്പിക്കും
സാധാരണക്കാരായ ജനങ്ങൾ വീട് നിർമ്മിക്കുമ്പോൾ ഫീസായി നൽകേണ്ട ഈ ഒരൊറ്റ കൊള്ളക്കണക്ക് നോക്കിയാൽ മതി ഏതുവിധമാണ് സർക്കാർ ജനങ്ങളുടെ കയ്യിൽ നിന്നും പിടിച്ചുപറി നടത്തുന്നതെന്ന് മനസ്സിലാക്കാൻ. 1500 സ്ക്വയർ ഫീറ്റ് വീട് നിർമ്മിക്കാൻ അപേക്ഷ, പെർമിറ്റ് ഫീസുകളുടെ ഇനത്തിൽ 555 രൂപ നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ നൽകേണ്ടത് പഞ്ചായത്തിൽ 8500 രൂപയും നഗരസഭയിൽ 11500 രൂപയും കോർപ്പറേഷനുകളിൽ 800 രൂപക്ക് പകരം 16000 രൂപയുമാണ്.
2500 സ്ക്വയർ ഫീറ്റ് ഉള്ള വീടിന് 1780 രൂപ നൽകിയിടത്ത് പഞ്ചായത്തുകളിൽ 26000 രൂപയും നഗരസഭകളിൽ 31000 രൂപയും കോർപ്പറേഷനുകളിൽ 2550 രൂപ എന്നുള്ളത് 38500 രൂപയുമൊക്കെയായി പത്തും ഇരുപതും മുപ്പതുമൊക്കെ ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്.ഭീമമായ നികുതി വർധനവിന് പുറമെയാണ് ഈ കൊള്ളയും. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരണം.
അന്യായമായ ഈ ഫീസ് വർധനവിലൂടെ സാധരണക്കാരന്റെ വീടെന്ന സ്വപ്നം തകർക്കുന്ന പിണറായി സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു മുമ്പിലും, ടൗണുകളിലും ബുധനാഴ്ച പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നത്
നാളെ കമ്പിൽ ടൗണിൽ നടക്കുന്ന സായാഹ്ന ധർണ്ണയിൽ പങ്കെടുത്തു കൊണ്ട് സർക്കാറിന്റെ കരിനിയമങ്ങൾക്കെതിരെയുള്ള ശക്തമായ പ്രതിഷേധം ഉയർത്തണമെന്ന് മുഴുവൻ ജനാധിപത്യ വിശ്വാസികളോടും മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തിയും, ജനറൽ സെക്രട്ടറി ജാബിർ പാട്ടയവും അഭ്യർത്ഥിച്ചു