ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മിറ്റി അംബേദ്ക്കർ ജന്മദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു


മയ്യിൽ :-
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന ശില്പി ഡോ: ബി.ആർ. അംബേദ്ക്കറുടെ ജന്മദിനത്തിനോടനുബന്ധിച്ച് കോറളായി പാലത്തിനു സമീപത്ത് വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

 യൂത്ത് കോൺഗ്രസ് ജില്ലാ ജന: സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, മണ്ഡലം വൈസ് പ്രസിഡണ്ട് പി.പി. മമ്മു, മുൻ മൈനോറിറ്റി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടി. നാസർ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി കെ. നൗഷാദ്, ശശീധരൻ ,ഷിജി തുടങ്ങിയവർ സംബന്ധിച്ചു.

Previous Post Next Post