ഭരണ പരാജയം; കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ രാജി എഴുതി വാങ്ങി മുസ്ലിം ലീഗ് കമ്മിറ്റി


കൊളച്ചേരി :
കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെ ഭാഗത്ത് നിന്നുമുള്ള പരസ്പരം ഐക്യമില്ലായ്മയിലും പദ്ധതി പൂർത്തീകരണത്തിൽ വന്നിട്ടുള്ള അശ്രദ്ധയിലും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി കടുത്ത അച്ചടക്ക നടപടിയിലേക്ക് നീങ്ങിയതായി സൂചന. 

നിലവിലെ പഞ്ചായത്ത് പ്രസിഡന്റിനെയും രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെയും ഒരു മെമ്പറെയും  പാർട്ടി യോഗത്തിലേക്ക് വിളിച്ചുവരുത്തി രാജി എഴുതിവാങ്ങിയതായാണ് റിപ്പോർട്ട്.

കാലാകാലങ്ങളിലായി യുഡിഎഫ് ഭരണം നിലനിൽക്കുന്ന പഞ്ചായത്തുകളിൽ ഒന്നാണ് കൊളച്ചേരി. 17 അംഗങ്ങളിൽ 11 പേർ യു ഡി എഫും 5 പേർ എൽ ഡി എഫും 1 ബി ജെ പി പ്രതിനിധിയുമാണ് ഉള്ളത്. യു ഡി എഫിൽ മുസ്ലിം ലീഗിന് ഭൂരിപക്ഷമായതിനാൽ  ലീഗിനാണ്  പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം.

Previous Post Next Post