പള്ളിയത്ത്:-യൂത്ത് കോൺഗ്രസ് പള്ളിയത്ത് യൂണിറ്റ് സമ്മേളനവും ഇഫ്താർ സംഗമവും നടന്നു. കെ പി സി സി മെമ്പർ അഡ്വ: വി പി അബ്ദുൽ റഷീദ് ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ അധ്യക്ഷത വഹിച്ചു.
മൈനോറിറ്റി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ ആർ അബ്ദുൽ ഖാദർ, കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ എം ശിവദാസൻ, മാണിയൂർ മണ്ഡലം പ്രസിഡന്റ് പി വി സതീശൻ, മയ്യിൽ മണ്ഡലം പ്രസിഡന്റ് കെ പി ശശിധരൻ, വി പദ്മനാഭൻ മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി. ഹാരിസ് ഇല്ലിക്കൽ സ്വാഗതവും സുനിത്ത് നന്ദിയും പറഞ്ഞു