ക്വാറി ഉൽപന്നങ്ങളുടെ വിലവർധനവിനെതിരെ മയ്യിൽ മണ്ഡലം യൂത്ത്‌ കോൺഗ്രസ്സ് പ്രതിഷേധിച്ചു

 



മയ്യിൽ:-കരിങ്കൽ ഉൽപന്നങ്ങളുടെ അന്യായമായ വില വർദ്ധനവ് പിൻവലിക്കണമെന്നാശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ് മയ്യിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ കെ.കെ പറമ്പിൽ പ്രവർത്തിക്കുന്ന ക്രഷർ ക്വാറി ഉൽപ്പന്നങ്ങളുടെ വിൽപ്പന തടഞ്ഞു. രാത്രിക്കാലങ്ങളിൽ അനധികൃതമായി  ക്വാറികൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് വീണ്ടും സമരം നടത്തിയത്. വൈസ്.പ്രസിഡണ്ട്  യു മുസമ്മിൽ , യൂത്ത് കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറിമാരായ ശ്രീജേഷ് കൊയിലേരിയൻ, അനസ് നമ്പ്രം , ടി.പി. ബാസിത് , കെ. നൗഷാദ് ,സഹീൻ കടൂർ എന്നിവർ നേതൃത്വം നല്കി.

Previous Post Next Post