മയ്യിൽ:- ക്രഷർ- ക്വാറി ഉൽപ്പന്നങ്ങളുടെ അന്യായ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നടത്തുന്ന സമരങ്ങളുടെ ഭാഗമായി മയ്യിൽ ബ്ലോക്കിലെ മുഴുവൻ ക്രഷറുകളുടെയും പ്രവർത്തനം നിർത്തി വെച്ചു. ഡി വൈ എഫ് ഐ പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ വാഹനങ്ങൾ തടഞ്ഞു.
വിവിധ കേന്ദ്രങ്ങളിൽ നടന്ന അനിശ്ചിത കാല സമരങ്ങളുടെ ഉദ്ഘാടനം രനിൽ നമ്പ്രം, ജിതിൻ കെ സി, മിഥുൻ കണ്ടക്കൈ, ജംഷീർ ടി സി എന്നിവർ നിർവഹിച്ചു. ജില്ലയിൽ ക്രഷർ- ക്വാറി സമരം തുടരുകയാണ്.