കൊളച്ചേരി:- എം.എസ്.എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ മെയ് അവസാനവാരം നടക്കുന്ന ഇങ്ക്വിലാബ് സ്റ്റുഡൻറ് കോൺക്ലേവിന്റെ ക്യാമ്പയിനോടനുബന്ധിച്ച് .എം.എസ്.എഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫേസ് ടു ഫേസ് എക്സിക്യൂട്ടീവ് മീറ്റും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.
എം.എസ്.എഫ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തിയുടെ അധ്യക്ഷതയിൽ മുസ്ലിംലീഗ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി കെ കെ മുസ്തഫ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു.പ്രസ്തുത പരിപാടിയിൽ എം.എസ്.എഫ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ജാസിർ 0 .k സാഹിബ് മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് ,ആക്ടിംഗ് സെക്രട്ടറി ആറ്റക്കോയ തങ്ങൾ,മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി,ജനറൽ സെക്രട്ടറി ജാബിർ പാട്ടയം,എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി ബാസിത്ത് മാണിയൂർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
എം.എസ്.എഫ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയം സ്വാഗതവും .ട്രഷറർ ഫവാസ് നൂഞ്ഞേരി നന്ദി അർപ്പിച്ചു.
എം.എസ്.എഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സഹദ് ചേലേരി,അസീം പന്ന്യങ്കണ്ടി,നാസിം പാമ്പരുത്തി, എന്നിവർ ചടങ്ങിൽ സന്നിഹിതരായി.