കേരള സർക്കാരിന്റെ 100 ദിന കർമ പദ്ധതിയുടെ ഭാഗമായി കൊളച്ചേരി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയുടെ പൂർത്തീകരിച്ച 11 ഭവനങ്ങളുടെ താക്കോൽ ദാനം നടത്തി

 



കൊളച്ചേരി:-കേരള സർക്കാരിന്റെ  രണ്ടാം വാർഷികത്തിന്‍റെ ഭാഗമായ 100 ദിന കർമ പദ്ധതിയുടെ ഭാഗമായി ലൈഫ് മിഷന്‍ ഭവന പദ്ധതിയിൽ  കൊളച്ചേരി പഞ്ചായത്തിൽ പൂർത്തീകരിച്ച 11 ഭവനങ്ങളുടെ താക്കോൽ ദാനം ബഹു. ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്‍റ് എം സജ്മയുടെ അദ്ധ്യക്ഷതയിൽ ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ കെ പി അബ്ദുൾ മജീദ് നിർവ്വഹിച്ചു. 

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം 102 വീടുകൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും 75 ഗുണഭാക്തോക്കൾ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പ്രസിഡന്‍റ് അറിയിച്ചു. ചടങ്ങിൽ സെക്രട്ടറി ഇന്‍ ചാർജ് ഷിഫിലുദ്ധീന്‍ സ്വാഗതവും ജനപ്രതിനിധികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വി.ഇ.ഒ ലയജയറാം ചടങ്ങിന് നന്ദി പ്ര


കാശിപ്പിച്ചു.

Previous Post Next Post