ചെക്ക്യാട്ട് കാവിലെ ഹോട്ടൽ സൂൺ അതിഥി മന്ദിരം ശിലാസ്ഥാപനം മെയ് 24 ന്


മയ്യിൽ :- മയ്യിൽ ചെക്ക്യാട്ട് കാവിലെ ഹോട്ടൽ സൂൺ അതിഥി മന്ദിരം ശിലാസ്ഥാപനം മെയ് 24 ബുധനാഴ്ച്ച രാവിലെ 10. 30 ന് നടക്കും. നാടൻ നെൽവിത്തുകളുടെ സംരക്ഷകൻ ചെറുവയൽ രാമൻ ശിലാസ്ഥാപനം നടത്തും.

 വൈകുന്നേരം 5 മണിക്ക് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി അജിതയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ. എസ് ഷിറാസ് സാംസ്കാരിക കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. പത്മശ്രീ ചെറുവയൽ രാമന് ജനാബ് കെ.പി ഇബ്രാഹിംകുട്ടി ഹാജി ആദരവ് നൽകും. ടി. ശശിധരൻ സാംസ്കാരിക പ്രഭാഷണം നടത്തും. തുടർന്ന് വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള ആദരവും അശരണർക്ക് ഒരു കൈതാങ്ങ് പദ്ധതിയുടെ ഉദ്ഘാടനവും മയ്യിൽ പോലീസ് ഇൻസ്പെക്ടർ ടി പി സുമേഷ് നിർവ്വഹിക്കും.

വൈകുന്നേരം 6.30 മുതൽ യുവഭാരത് കളരി സംഘം , ധർമ്മശാല അവതരിപ്പിക്കുന്ന കളരിപ്പയറ്റ് പ്രദർശനവും തുടർന്ന് അമൃത ടിവി ഫെയിം അദീത് ഭാസ്കർ, പുഷ്പരാജ് പോണ്ടിച്ചേരി എന്നിവർ നയിക്കുന്ന തലശ്ശേരി ചോയ്സ് ഓർക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറും.




Previous Post Next Post