കമ്പിൽ: കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിന്റെ വിനോദ സഞ്ചാര ബോട്ട് കത്തിയമർന്നത് ദൂരു ഹമാണ് . പകൽ വെളിച്ചത്തിൽ മറ്റാർക്കും കടന്ന് ചെല്ലാൻ പറ്റാത്ത പ്രദേശത്ത് നിർത്തിയിട്ട ബോട്ട് കത്തിയതിൽ ദൂരൂഹത ഉണ്ടെന്നും മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം എന്നിവർ ആരോപിച്ചു
താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നടക്കുന്ന പരിശോധന ഭയന്ന് ചെയ്തതാണോയെന്ന് സംശയിക്കണം. ഈ കത്തിയ ബോട്ടിന്റെ എല്ലാ രേഖകളും പരിശോധനക്ക് വിധേയനാക്കണമെന്നും അവർ കൂട്ടിച്ചേർത്തു
താനൂർ ബോട്ടപകട ദുരന്തത്തിൽ പാഠം ഉൾകൊണ്ട് ബോട്ട് സവാരിയിൽ പാലിക്കേണ്ട സുരക്ഷാ സംവിധാനങ്ങൾ കർശനമായി പാലിക്കാൻ യാത്ര ചെയ്യുന്നവരും, അതിലെ ജീവനക്കാരും തയ്യാറാവണമെന്നും ആവശ്യപ്പെട്ടു
ഇതു സംബന്ധമായ കാര്യങ്ങൾ വിശദീകരിച്ച് കഴിഞ്ഞ ദിവസം കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റി ജില്ലാ കലക്ടർക്ക് നിവേദനവും നൽകിയിരുന്നു.