പറശ്ശിനി ബോട്ട് ജെട്ടിയില്‍ നിന്നും പുഴയില്‍ ചാടിയ അജ്ഞാതന്‍ മരിച്ചു

 


 



പറശ്ശിനിക്കടവ്:- പറശ്ശിനി ബോട്ടി ജെട്ടിയില്‍ നിന്നും പുഴയില്‍ ചാടി മരിച്ച അജ്ഞാതനെ തിരിച്ചറിഞ്ഞില്ല. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ ആണ് സുമാര്‍ 45 വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ ബോട്ടി ജെട്ടിയില്‍ നിന്നും പുഴയിലേക്ക് ചാടിയത്. ക്ഷേത്രത്തിൽ എത്തിയവര്‍ ഉടന്‍ പുഴയിലിറങ്ങി ഇയാളെ രക്ഷിച്ചു എങ്കിലും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Previous Post Next Post