കല്ലൂരിക്കടവ് അംഗൻവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു


നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത്‌ വാർഡ് 17 കല്ലൂരിക്കടവ് അംഗൻവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ സൈഫുദ്ദീൻ നാറാത്ത് ഉദ്ഘാടനം ചെയ്തു. അംഗൻവാടി ടീച്ചർ റീജ, സോന, കുട്ടികളുടെ രക്ഷിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

കുട്ടികൾക്ക് സ്നേഹോപഹാരങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു.



Previous Post Next Post