സമ്പൂർണ ഡിജിറ്റൽ മീഡിയ സാക്ഷരത യജ്ഞത്തിന്റെ കൊളച്ചേരി ഗ്രാമ പഞ്ചായത്തു തല ഉദ്ഘാടനം നിർവ്വഹിച്ചു


കൊളച്ചേരി :- സമ്പൂർണ ഡിജിറ്റൽ മീഡിയ സാക്ഷരത യജ്ഞത്തിന്റെ കൊളച്ചേരി ഗ്രാമ പഞ്ചായത്തു തല ഉദ്ഘാടനം നണിയൂർ നാലാം വാർഡിലെ വിദ്യാഭിവർദ്ധിനി വായനശാലയിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾമജീദ് നിർവ്വഹിച്ചു. വാർഡുതല സമിതി ചെയർമാനും വാർഡ് മെമ്പർറുമായ കെ.പി നാരായണൻ അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ സംരക്ഷണ സമിതി കൺവീനർ കെ. സി ഹരികൃഷ്ണൻമാസ്റ്റർ പദ്ധതി വിശദീരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ ബാലസുബ്രഹ്മണ്യൻ,വാർഡ് മെമ്പർ കെ.പ്രിയേഷ്, കെ.രാമകൃഷ്ണൻമാസ്റ്റർ,പി.രവീന്ദ്രൻ, ടി.കൃഷ്ണൻ,വായനശാല കമ്മിറ്റി അംഗം രമേശൻ,പഞ്ചായത്ത് കൺവീനർ എം. മുഹമ്മദ് അനീസ് മാസ്റ്റർ, വാർഡ് സമിതി കോർഡിനേറ്റർ സി.സത്യൻ എന്നിവർ ആശംസ നേർന്നു.

വാർഡുതല സമിതി കൺവീനർ കെ.വി ശശീന്ദ്രൻ സ്വാഗതവും മാസ്റ്റർ ട്രെയിനർ സി.ആരതി നന്ദിയും പറഞ്ഞു.

Previous Post Next Post