കെ ഗോവിന്ദൻ മാസ്റ്റർ നിര്യാതനായി

 



കുറ്റ്യാട്ടൂർ:- കുറ്റ്യാട്ടൂർ എ യു പി സ്കൂൾ മുൻ പ്രധാന അധ്യാപകൻ കെ ഗോവിന്ദൻ നമ്പ്യാർ (84) നിര്യാതനായി.

 കെ എ പി ടി യൂണിയൻ മുൻ ജില്ലാ പ്രസിഡണ്ടും, നിലവിൽ കെ എസ് എസ് പി യു ഭാരവാഹിയുമാണ്. കുറ്റ്യാട്ടൂര്‍ മഹാശിവക്ഷേത്രം സംരക്ഷണ സമിതി മുന്‍ ഭാരവാഹിയുമാണ്. ക്ഷേത്രത്തില്‍ ഏറെ കാലം ഭഗവദ്ഗീത പഠനക്ലാസിനു നേതൃത്വം നല്‍കിയിരുന്നു.

ഭാര്യ: സി എ നാരായണിയമ്മ. 

മക്കൾ: ശാലിനി (അധ്യാപിക, കെ പി സി എച്ച് എസ് എസ് പട്ടാന്നൂർ), രാജശേഖരൻ, (ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ, വൈദ്യുതി ഭവൻ, ഇലക്ട്രിക്കൽ ഡിവിഷൻ, കണ്ണൂർ), ശശികല (അധ്യാപിക, ചാവശ്ശേരി ഗവ. എച്ച് എസ് എസ്), ശൈലജ (അധ്യാപിക, ടി ഐ എച്ച് എസ് എസ് നായൻമാർ മൂല).

മരുമക്കൾ: നാരായണൻ ടി, ദീപ കെ കെ, ജയപ്രകാശൻ പി വി, ടി എൻ മുരളീധരൻ. 

സഹോദരങ്ങൾ: ശ്രീദേവി അമ്മ, കൃഷ്ണൻ നമ്പ്യാർ, പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ. 

സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് കുറ്റ്യാട്ടൂർ പൊതു ശ്മശാനത്തില്‍ നടക്കും

Previous Post Next Post