കയരളം യുവജന ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സഖാവ് അറാക്കൽ അനുസ്മരണം നടത്തി


കയരളം :- കയരളം യുവജന ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ മൊറാഴ സമര നായകൻ സഖാവ് അറാക്കൽ അനുസ്മരണം നടത്തി. പ്രശസ്ത മാധ്യമ പ്രവർത്തകൻ  കെ.ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥാലയം പ്രസിഡണ്ട് കെ.പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

CPIM കയരളം LC സെക്രട്ടറി പി.വി മോഹനൻ സംസാരിച്ചു. ചടങ്ങിൽ വെച്ച് 37 വർഷത്തെ സേവനത്തിന് ശേഷം CRPF ഡെപ്യൂട്ടി കമാണ്ടൻറായി വിരമിച്ച് നാട്ടിലെത്തിയ  കെ.പി രവീന്ദ്രൻ, കണ്ണൂരിൽ നടന്ന പുഷ്പ- ഫലപ്രദർശത്തിന്റെ ഭാഗമായി മാധ്യമ അവാർഡ് നേടിയ ദേശാഭിമാനി റിപ്പോർട്ടറും ഗ്രന്ഥാലയം പ്രവർത്തക സമിതി അംഗവുമായ  പി.സുരേശൻ എന്നിവരെ അനുമോദിച്ചു.

ചടങ്ങിൽ എം.പി മനോജ് സ്വാഗതവും, വി.സി ഗോവിന്ദൻ നന്ദിയും പറഞ്ഞു.




Previous Post Next Post