പാടീ തീർത്ഥത്തിൻ്റെ സ്വഭാവിക നീരൊഴുക്ക് തടഞ്ഞ് നിർത്തുന്നതായി പരാതി

 



 


കൊളച്ചേരി :- പാടിയിലെ പാടീ തീർത്ഥത്തിൻ്റെ നീരൊഴുക്ക് തടഞ്ഞ് നിർത്തുന്നത് കാരണം കൊളച്ചേരിയിലേക്കുള്ള വെള്ളം ഒഴുകിയെത്തുന്നത് കുറയുന്നതിനാൽ കുടിവെള്ളത്തിനും കൃഷിക്കും വെള്ളം ലഭിക്കുന്നില്ലന്ന് പരാതി ഉയരുന്നു.

കൊളച്ചേരി പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസായ പാടിക്കുന്ന് താഴ് വാരത്തിലൂടെ ഒഴുകിയെത്തുന്ന പാടി നീരൊഴുക്കിനെ സ്വകാര്യ വ്യക്തി തടഞ്ഞ് നിർത്തുന്നതായിട്ടാണ് പരാതി ഉയരുന്നത്. കൈതോട്ടിൽ കല്ലും പൂഴി നിറച്ച ചാക്കും കൊണ്ടാണ് ഒഴുക്ക് തടഞ്ഞത്. സ്ഥലമുടമക്ക് യഥേഷ്ടം വെള്ളം ലഭിക്കാനാണ് ഈ പ്രവർത്തി നടത്തിയത്. പ്രകൃതിദത്തമായ നീരൊഴുക്കിനെ തടഞ്ഞ് നിർത്തിയതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നു. 

കാട് മൂടിയും , തോട്ടിൽ കല്ലും മണ്ണും നിറഞ്ഞും  ഒഴുക്ക് തടസപെടുന്നുമുണ്ട്.  തൊഴിലുറപ്പിൽ ഉൾപെടുത്തി തോട് വൃത്തിയാക്കി നീരൊഴുക്ക് തടസപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ലോക്കൽ സെക്രട്ടറി കെ രാമകൃഷ്ണൻ മാസ്റ്റർ, ശ്രീധരൻ സംഘമിത്ര എന്നിവർ സ്ഥലം സന്ദർശിച്ചു. ഫാം മാനേജരുമായി ചർച്ച നടത്തി.

Previous Post Next Post