കമ്പിൽ ചെറുക്കുന്ന് ലിങ്ക് റോഡ് ശുചീകരിച്ചു

 

കമ്പിൽ:-ജൽ ജീവൻ മിഷ്യൻ പൈപ്പ്‌ലൈൻ വലിക്കാൻ കീറിയ മണ്ണിൻ കൂമ്പാരം കാൽ നട യാത്രക്ക് തടസ്സം സൃഷ്ടിക്കുകയും പലർക്കും അപകടം പറ്റുകയും ചെയ്തു. പഞ്ചായത്ത് തല യോഗങ്ങളിൽ അടക്കം ഇക്കാര്യം ഉന്നയിച്ചെങ്കിലും പരിഹാരം ഉണ്ടായില്ല. റോഡും പരിസരവും, തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ പറമ്പിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നത് പതിവാണ്. സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം പ്രവർത്തകർ ശൂചീകരണ പ്രവർത്തനം നടത്തി. മൺകൂന നിരപ്പാക്കി റോഡ് ഗതാഗത യോഗ്യമാക്കി.

Previous Post Next Post