കൊളച്ചേരി :- മയ്യിൽ, കമ്പിൽ ടൗണുകളിലെ റോഡുകളിലെ ഡിവൈഡറുകളിൽ സിഗ്നലുകളില്ലാത്തത് അപകടങ്ങൾക്കിടയാക്കുന്നു. വെള്ളിയാഴ്ച പുലർച്ചെ മയ്യിൽ സാമൂഹികാരോഗ്യകേന്ദ്രത്തിനു മുന്നിലെ തെരുവുവിളക്കുകാലിനിടിച്ച് ഡിവൈഡറിൽ കയറി കാർ അപകടത്തിൽ പെട്ടിരുന്നു.
കമ്പിൽ ടൗണിലും ഡിവൈഡറുകളിലിടിച്ച് വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം കണ്ണൂർ എസിപി ടി.കെ രത്നകുമാർ സഞ്ചരിച്ച വാഹനം കമ്പിൽ ടൗണിലെ ഡിവൈഡറിലിടിച്ച് അപകടം നടന്നിരുന്നു.
കമ്പിൽ ടൗണിൽ ഒരു കിലോമീറ്ററോളം ദൂരത്തിൽ ഡിവൈഡറുകൾ സ്ഥാപിച്ചിരുന്നു. ആദ്യ കാലത്ത് സ്ഥപിച്ച സിഗ്നലുകൾ ഇല്ലാതാവുകയും വാഹനങ്ങൾ ഡിവൈഡുകളിൽ കയറി അപകടം ഉണ്ടാകുകയും ചെയ്യുകയാണ്. ഇന്ന് മയ്യിൽ പോലീസ് കമ്പിലിൽ ട്രാഫിക് കോണുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഡിവൈഡറുകളിൽ സിഗ്നൽ ലൈറ്റുകൾ ഉൾപ്പടെയുള്ളവ സ്ഥാപിച്ച് തിരിച്ചറിയൽ സംവിധാനം ഒരുക്കണമെന്ന് കമ്പിൽ സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം അധികൃതരോട് ആവശ്യപ്പെട്ടു.