മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി സബ് സെന്റർ അരിമ്പ്രയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വി അജിത അധ്യക്ഷത വഹിച്ചു.ഡോ : ജോമി ജോസഫ് പദ്ധതി വിശദീകരണം നടത്തി.
എൻ.വി ശ്രീജിനി, കെ. പി രേഷ്മ , പി.പ്രീത, വി.വി അനിത, എം.രവി മാസ്റ്റർ, ടി. രജീഷ്, അജിത്ത് കുമാർ കെ.സി, സി.എച്ച് മൊയ്തീൻകുട്ടി, കെ.സി സുരേഷ് തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. ടി രാമചന്ദ്രൻ സ്വാഗതവും മയ്യിൽ ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ രാജേഷ് പി. വി നന്ദിയും പറഞ്ഞു.