സഫ്ദർ ബാലവേദിയുടെ വേനലവധി ശില്പശാല നാളെ


മയ്യിൽ : സഫ്ദർ ബാലവേദിയും തായംപൊയിൽ സഫദ്ർ ഹാശ്മി ഗ്രന്ഥാലയവും ചേർന്ന് കുട്ടികൾക്കുവേണ്ടി സംഘടിപ്പിക്കുന്ന വേനലവധി ശില്പശാല 'വേനൽ കൂടാരം' നാളെ മെയ് 27 ന് നടക്കും. നവപ്രതിഭ കലാഭവൻ മണി ഫൗണ്ടേഷൻ പ്രഥമ ബാല്യശ്രീ പുരസ്കാര ജേത്രി വൈഖരി സാവൻ ഉദ്ഘാടനം ചെയ്യും. രണ്ട് സെഷനുകളായി നടക്കുന്ന ശില്പശാലയിൽ സിനിമാ നടനും വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി നാടക പരിശീലകനുമായ രഞ്ജിത്ത് വേങ്ങോടൻ കളികളും നാടകങ്ങളും കൈകാര്യം ചെയ്യും. വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി മാപ്പിള കലാ പരിശീലകൻ ജാബിർ പാലത്തുങ്കര മാപ്പിള കലകളും കൈകാര്യം ചെയ്യും. നാളെ ശനിയാഴ്ച ഉച്ചക്ക് 2 മണി മുതലാണ് ശില്പശാല.

Previous Post Next Post