ചേലേരി : കുടുംബശ്രീ CDS രജത ജൂബിലി വാർഷികാഘോഷത്തിൽ വാർഡ് തലത്തിലും ബ്ലോക്ക് തലത്തിലും പ്രച്ഛന്നവേഷ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചേലേരിയിലെ സി.കമലാക്ഷിയെ ചേലേരി പതിമൂന്നാം വാർഡ് ശ്രീലക്ഷ്മി കുടുംബശ്രീ അനുമോദിച്ചു. കുടുംബശ്രീ അംഗങ്ങൾ ചേർന്ന് ഉപഹാരം നൽകി
സെക്രട്ടറി ഗീത, പ്രസിഡന്റ് തങ്കമണി, കുടുംബശ്രീ അംഗങ്ങളായ സ്മിത, ബാലാമണി, ബിന്ദു, കമല, പുഷ്പ, വല്ലി,സതി, ശാന്ത, പത്മിനി, ശ്യാമള ലീല തുടങ്ങിയവർ പങ്കെടുത്തു.
ശ്രീലക്ഷ്മി കുടുംബശ്രീ അംഗമാണ് കമലാക്ഷിയമ്മ. ചേലേരിയിലെ ഹോട്ടൽ ജീവനക്കാരിയാണ്.