കമ്പിൽ:-കേരള ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജർ എ. കൃഷ്ണൻ സർവ്വീസിൽ നിന്നും വിരമിച്ചു.കണ്ണൂർ ജില്ലാ ബാങ്കിൽ ക്ലാർക്ക് / ക്യാഷ്യർ തസ്തികയിൽ ജോലിയിൽ പ്രവേശിച്ച് നീണ്ട 33 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്.
ജില്ലാ ബാങ്കിന്റെ ഹെഡാഫീസിലും, വിവിധ ശാഖകളിലും ജോലി നോക്കിയതിന് ശേഷം കേരള ബാങ്കിൽ ഡപ്യൂട്ടി ജനറൽ മാനേജരായി തിരുവനന്തപുരം, കാസർകോഡ് എന്നിവിടങ്ങളിൽ ജോലി നോക്കി. ജില്ലാ ബേങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ ട്രഷറർ, പ്രസിഡന്റ് , സംസ്ഥാന കമ്മിറ്റി അംഗം, ബെഫി ജില്ലാ കമ്മിറ്റി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു.
കലാ സാംസ്കാരിക, സംഘടന രംഗത്തും സജീവ സാന്നിധ്യമായ കൃഷ്ണൻ സി പി ഐ (എം) കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗവും കമ്പിൽ സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു.ഭാര്യ രജിത കെ.സി എടക്കാട് ബ്ലോക്ക് ജോയന്റ് ബിഡിഒമകൾ ഹൃദ്യ കേരള വാട്ടർ അതോറിറ്റികൊളച്ചേരി പഞ്ചായത്തിലെ കമ്പിൽ സ്വദേശിയാണ്