കമ്പിൽ : കുമ്മായക്കടവ് ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ അഞ്ചാം തരത്തിൽ നിന്നും ടോപ് പ്ലസ് നേടി നാടിന്റെ അഭിമാനമായി മാറിയ അമർ ഷിഫാൻ പി. വി യെ മുസ്ലിം യൂത്ത് ലീഗ് കമ്പിൽ ശാഖ കമ്മിറ്റി അനുമോദിച്ചു.
കുമ്മായക്കടവ് സഫ ഖുർആൻ കോളേജ് പ്രിൻസിപ്പാൾ ഹാഫിള് അബ്ദുള്ള ഫൈസി സ്നേഹോപഹാരം കൈമാറി.
മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് ഷാജിർ കമ്പിൽ, കമ്പിൽ ശാഖ പ്രസിഡണ്ട് അബ്ദുൾ കാദർ കെ.പി, പ്രവാസി പ്രതിനിധി മനാഫ്, പൂക്കോയ തങ്ങൾ പാലിയേറ്റീവ് അംഗം മുത്തലിബ്. ടി ,സുബൈർ പാപ്പിനിശ്ശേരി എന്നിവർ പങ്കെടുത്തു.