1995 ൽ ആരംഭിച്ച ഈ വിദ്യാലയം കഴിഞ്ഞ കാലഎസ്.എസ്.എൽ.സി പരീക്ഷകളിലെല്ലാം ജില്ലയിൽ തിളക്കമാർന്ന വിജയമാണ് സമ്മാനിച്ചത്. വളരെ പിന്നോക്കം നിൽക്കുന്ന മേഖലകളിൽ നിന്നുമെത്തുന്ന കുട്ടികൾക്ക് ചിട്ടയായ പഠന പ്രക്രിയയിലൂടെ അവരെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്താൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. അധ്യായന വർഷം തുടക്കം മുതൽ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പ്രത്യേക രീതിയിലുള്ള ക്ലാസുകളാണ് നൽകി വരുന്നത്. പ്രധാന അധ്യാപകന്റെ നേതൃത്വത്തിൽ ഒരു കമ്മറ്റി തന്നെ ഇതിനായി പ്രവർത്തിച്ചു വരുന്നുണ്ട്. മാനേജ്മെന്റിന്റേയും പി.ടി.എ യുടെയും പൂർണ്ണ പിന്തുണയും നൽകി വരുന്നു. കുട്ടികളുടെ പഠന കാര്യത്തിൽ രക്ഷിതാക്കൾക്ക് ബോധവത്കരണവും കുട്ടികൾക്ക് കൗൺസിലിംഗും ഇതിന്റെ ഭാഗമായി നടന്നു വരുന്നു.കൂടാതെ പരീക്ഷ അടുക്കുന്ന സമയങ്ങളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ഗൃഹ സമ്പർക്ക പരിപാടിയും നടപ്പിൽ വരുത്തുന്നു. പഠനത്തിനോടൊപ്പം പാഠ്യേതര രംഗത്തും സംസ്ഥാന ദേശീയ തലങ്ങളിലും മിന്നും വിജയം നേടിയെടുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.