ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് 'ഗലാസ് 2k23' സംഘടിപ്പിച്ചു


മയ്യിൽ:-
 ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ  സിൽവർ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി   നടന്ന കലാ - കായിക പരിപാടികളിൽ മികച്ച പ്രകടനം നടത്തിയ പ്രതിഭകളെയും ഈ വർഷത്തെ എസ്എസ്എൽസി ,പ്ലസ്  ടൂ,പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും  അനുമോദിക്കുന്നതിനായി 'ഗലാസ് 2k23' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു.

മയ്യിൽ സാംസ് ഹാളിൽ വച്ച് നടന്ന ചടങ്ങ് ലെൻസ്ഫെഡ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ശ്രീ പ്രസീജ് കുമാർ കെ വി  ഉദ്ഘാടനം ചെയ്തു.ലെൻസ്‌ഫെഡ് കൊളച്ചേരി യൂണിറ്റ് പ്രസിഡൻ്റ് ശ്രീ ബാബു പണ്ണേരി അധ്യക്ഷത വഹിച്ചു . ചടങ്ങിൽ ലെൻസ്‌ഫെഡ് കൊളച്ചേരി യൂണിറ്റ് സെക്രട്ടറി ശ്രീ ധനീഷ് കെ വി  സ്വാഗതo പറഞ്ഞു. .

ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. ലെൻസ്‌ഫെഡ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ മധുസൂദനൻ എ സി വിശിഷ്ട അതിഥി ആയി.ലെൻസ്‌ഫെഡ് കണ്ണൂർ ഏരിയാ സെക്രട്ടറി ശ്രീ പ്രമോദ്  കെ വി.ട്രഷറർ ശ്രീ ഉമേഷ് സി എന്നിവർ സംസാരിച്ചു.യൂണിറ്റ് ട്രഷറർ ശ്രീ ഗോപിനാഥൻ എ നന്ദി പറഞ്ഞു.




Previous Post Next Post