പാടിക്കുന്ന് : കെ കെ സി സി കമ്പിൽ കാരുണ്യ കൾച്ചറൽ സെന്റര്‍ സംഘടിപ്പിച്ച കെ കെ സി സി പ്രീമിയർ ലീഗ് സീസൺ 3 ഫുട്ബോൾ ടൂർണ്ണമെന്റ് പാടിക്കുന്ന് tnm ടർഫിൽ വെച്ച് നടന്നു. DND പന്ന്യങ്കണ്ടിയെ പെനാൽട്ടിയിൽ പരാജയപ്പെടുത്തി ARTOK ജേതാക്കളായി. ബെസ്റ്റ് പ്ലെയർ ആയി സിനാൻ എ. ടി യെയും മികച്ച ഗോളിയായി മജ്‍മുഹ് തെരഞ്ഞെടുത്തു.
പരിപാടിയിൽ കെ കെ സി സി യുടെ പുതിയ ജേഴ്‌സി കെ കെ സി സി ഉപദേശക സമിതി അംഗം പി.ടി.പി നിസാർ ക്ലബ് ഭാരവാഹികൾക്ക് കൈമാറി.
ജലീൽ കെ. പി, മനഫ് കെ.പി, ജാസിം, റഫീഖ് സോഡ,ഹംസ പി.എം, ഇസ്മയിൽ.എൽ, അഷ്‌റഫ് കമ്പിൽ തുടങ്ങിയവർ മത്സരങ്ങളിലേ മാൻ ഓഫ് ദി മാച്ച് നേടിയവർക്കുള്ള ഉപഹാരം നൽകി.
നൗഷാദ് മര്യാകണ്ടി, അഫ്സൽ. കെ, ഷമീം. കെ, മജ്‌മൂഹ്, ഫവാസ് കെ എം പി, അസീം തുടങ്ങിയവർ ഫുടബോൾ ടൂർണമെന്റിന് നേതൃത്വം നൽകി.