KS&AC സംഘടിപ്പിക്കുന്ന ചന്ദ്രൻ തെക്കെയിൽ അനുസ്മരണം ജൂൺ 30 ന്


കൊളച്ചേരി: -
കഴിഞ്ഞ ദിവസം അന്തരിച്ച  കൊളച്ചേരിയുടെ വിദ്യാഭ്യാസ- കലാസാംസ്കാരിക രംഗങ്ങളിലെ ആചാര്യൻ ചന്ദ്രൻ തെക്കെയിൽ അനുസ്മരണം കെഎസ് & എ സി യുടെ ആഭിമുഖ്യത്തിൽ ജൂൺ 30 വെള്ളിയാഴ്ച നടക്കും. വൈകു 5 മണിക്ക് കരിങ്കൽക്കുഴി പ്രവാസി ബേങ്ക് ഹാളിലാണ് പരിപാടി.

ഗണിത - ഭൗതിക ശാസ്ത്ര പണ്ഡിതനും നാടക രചയിതാവും സംവിധായകനും ഇറ്റാക്സ് കോളേജ് സ്ഥാപകനുമായ ചന്ദ്രൻ തെക്കെയിൽ ജൂൺ 22നാണ് അന്തരിച്ചത്.2021 ൽ കെ.എസ്& എ സി ഏർപ്പെടുത്തിയ പ്രഥമ ഗ്രാമ പ്രതിഭാ പുരസ്കാരത്തിന് അർഹനായിരുന്നു. അനുസ്മരണ സമ്മേളനത്തിൽ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരും ശിഷ്യരും നാടക പ്രവർത്തകരും പങ്കെടുക്കും.

Previous Post Next Post